സിറിയയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്‌ഫോടനം

ദമാസ്‌കസ്: സിറിയയിലെ തലസ്ഥാന നഗരിയായ ദമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്‌ഫോടനം.

ദൃക്‌സാക്ഷികളുടെ മൊഴിയനുസരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദമാസ്‌കസ് വിമാനത്താവളത്തിന് സമീപമുള്ള മിസ്സി സൈനിക താവളത്തിലും സ്‌ഫോടനവും തീപിടുത്തവും ഉണ്ടായിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി തലവന്‍ റാമി അബ്ദുറഹ്മാര്‍ സ്‌ഫോടനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

Top