പാലക്കാട്ട് ട്രെയിനില്‍ വന്‍ ലഹരിമരുന്ന് വേട്ട

പാലക്കാട്: പാലക്കാട്ട് ട്രെയിനിൽ നിന്ന് 1.75 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. ഷാലിമാർ- തിരുവനന്തപുരം എക്പ്രസ് ട്രെയിനിൽ നിന്ന് ലഹരിമരുന്നായ ചരസ് ആണ് പിടികൂടിയത്.

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോടികളുടെ ലഹരിമരുന്ന് കണ്ടെത്തിയത്. ആർപിഎഫും എക്‌സൈസും സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ കടത്തുകാർ ബാഗ് ഉപേക്ഷിച്ച് കടന്നതായാണ് സൂചന. ഇവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Top