ഏപ്രില്‍ 29ന്‌ ഭൂമിയുടെ അടുത്ത് കൂടി കടന്ന് പോകുന്ന ഛിന്നഗ്രഹത്തെ കാത്ത് ശാസ്ത്രലോകം

ഭൂമിയുടെ അടുത്ത് കൂടി കടന്ന് പോകുന്ന സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ രണ്ടിരട്ടി വലിപ്പമുള്ള ഛിന്നഗ്രഹത്തിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം. നിലവിലെ സാഹചര്യത്തില്‍ ഛിന്നഗ്രഹത്തിന്റെ ഭൂമിയുടെ സമീപത്ത് കൂടിയുള്ള കടന്നുപോക്കില്‍ ആശങ്കപ്പെടാനില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഏപ്രില്‍ 29നാണ് ഛിന്നഗ്രഹം കടന്നുപോവുകയെന്നാണ് റിപ്പോര്‍ട്ട്. ഛിന്നഗ്രഹം 1998 ഓആര്‍ 2 എന്നാണ് ഛിന്നഗ്രഹത്തിന് പേര് നല്‍കിയിരിക്കുന്നത്.

ഭൂമിയുമായി കൂട്ടിയിടിക്കുന്ന സാഹചര്യം സൃഷ്ടിക്കാതെയാണ് ഈ ഛിന്നഗ്രഹം കടന്നുപോവുക. ചെറിയ ടെലിസ്‌കോപ് ഉപയോഗിച്ച് ഈ ഛിന്നഗ്രഹത്തിന്റെ കടന്നുപോക്ക് അറിയാന്‍ കഴിയുമെന്നാണ് നാസ വിശദമാക്കുന്നത്.

ഭൂമിയില്‍ നിന്ന് 6.2 മില്യണ്‍ കിലോമീറ്റര്‍ അകലെയായാണ് 1998 ഓആര്‍2 വിന്റെ സഞ്ചാരപഥം. കാലാവസ്ഥ അനുകൂലമായാല്‍ 6 ഇഞ്ച് ടെലിസ്‌കോപില്‍ ഈ ഛിന്നഗ്രഹം ദൃശ്യമാകും. നിരവധി ശാസ്ത്ര സംഘടനകളാണ് ഈ ഛിന്നഗ്രഹത്തിന്റെ യാത്ര കാണാനുള്ള അവസരം കാത്തിരിക്കുന്നത്. മണിക്കൂറില്‍ 40,000 മൈല്‍ വേഗതയാണ് ഈ ഛിന്നഗ്രഹത്തിനുള്ളതെന്നാണ് നാസ അവകാശപ്പെടുന്നത്.

Top