മുംബൈയില്‍ നിന്ന് എകെ 56 ഉള്‍പ്പെടെ നിരവധി ആയുധങ്ങള്‍ പിടികൂടി

മുംബൈ : മുംബൈയിലെ ബംഗൂര്‍ നഗറില്‍ നിന്ന് 100 ലൈവ് വെടിയുണ്ടകളും എകെ 56 ഉം കണ്ടെടുത്തു. രണ്ട് പിസ്റ്റളുകള്‍, 13 റൗണ്ടുകളും മൂന്നു മൊബൈല്‍ ഫോണുകളും താനെ ആന്റി എക്‌സ്‌ടോഷന്‍ സെല്‍ പിടിച്ചെടുത്തിട്ടുണ്ട്.

സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന 42 കാരനായ നിയ്ം ഫഹീം ഖാനെയും മറ്റ് പ്രതികളെയും താനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു. എങ്ങനെയാണ് എകെ 56 മുംബൈയില്‍ എത്തിയത് എന്നതിനെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്.

Top