ടിക്കറ്റിനു വന്‍ തുക ; നെയ്മര്‍ക്കു നേരെ പണം വലിച്ചെറിഞ്ഞ് ആരാധകരുടെ പ്രതിഷേധം

ന്യൂഡല്‍ഹി: നെയ്മര്‍ക്കു നേരെ പണം വലിച്ചെറിഞ്ഞ് ബയേണ്‍ ആരാധകരുടെ പ്രതിഷേധം.

ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ യുവേഫയോട് പ്രതികരിക്കുന്നതിന്റെ ഭാഗമായാണ് ബയേണ്‍ ആരാധകര്‍ അഞ്ഞൂറു യൂറോയുടെ വ്യാജ നോട്ടുകള്‍ വലിച്ചെറിഞ്ഞത്.

മുപ്പത്തിനാലാം മിനിട്ടില്‍ നെയ്മര്‍ കോര്‍ണര്‍ എടുക്കാന്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം നടന്നത്.

ബയേണ്‍ മ്യൂണിക്കും ആന്‍ഡര്‍ലെക്ടും തമ്മില്‍ നടന്ന മത്സരത്തിലെ ടിക്കറ്റ് വിലയ്‌ക്കെതിരെ പ്രതിഷേധിച്ചതിനുള്ള യുവേഫ നടപടിയോട് പ്രതികരിച്ചാണ് ബയേണ്‍ ആരാധകര്‍ വ്യാജ നോട്ടുകള്‍ നെയ്മര്‍ക്കെതിരെ വലിച്ചെറിഞ്ഞത്.
യുവേഫക്കെതിരായ നിരവധി ബാനറുകളും ആരാധകര്‍ സ്റ്റേഡിയത്തില്‍ ഉയര്‍ത്തിയിരുന്നു.

ജര്‍മനിയിലെ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ വളരെ തുച്ഛമായ തുകക്ക് ക്ലബുകള്‍ ലഭ്യമാക്കുമ്പോള്‍ ആന്‍ഡര്‍ലെക്റ്റ് അധികാരികളുടെ നടപടി ശരിയെല്ലെന്നായിരുന്നു ബയേണ്‍ ആരാധകരുടെ പരാതി.

എന്നാല്‍ സ്റ്റേഡിയത്തില്‍ പ്രതിഷേധം ഉയര്‍ത്തിയതിന് യുവേഫ പിന്നീട് ബയേണ്‍ ആരാധകര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഇതിനെതിരെയായിരുന്നു ഇന്നലത്തെ പ്രതിഷേധം. ബയേണ്‍ ആരാധകരുടെ പ്രതിഷേധത്തിനെതിരെ യുവേഫ നടപടിയെടുക്കാന്‍ സാധ്യതയുണ്ട്.

ആന്‍ഡര്‍ലെക്ടുമായുള്ള കഴിഞ്ഞ മത്സരത്തിനു പോയ ബയേണ്‍ ആരാധകര്‍ ടിക്കറ്റിനുള്ള വന്‍ തുകയില്‍ അവിടെയും പണം വലിച്ചെറിഞ്ഞ് പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

Top