വ്യത്യസ്തമായ മോഡലില്‍ ഹുവായ്‌ ഹോണര്‍ V10 വിപണിയിലേയ്ക്ക്

ഹുവാവെയുടെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നാണ് ഹുവായ്‌ ഹോണര്‍ V10.

വ്യത്യസ്തമായ മോഡലില്‍ ഫോണിനെ വിപണിയില്‍ എത്തിക്കുവാന്‍ ഒരുങ്ങുകയാണ് കമ്പനി.

മികച്ച ഫീച്ചറുകളുമായെത്തുന്ന ഫോണിന്റെ ഏറ്റവും പ്രധാന സവിശേഷത ഇതിന്റെ റാം തന്നെയാണ്.

കൂടാതെ ഫോണിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറകളും, 5.99 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയുമെല്ലാം ഹോണറിന്റെ പുതിയ മോഡലിനെ വേറിട്ടതാക്കുന്നു.

16.9 റേഷിയോ, കൂടാതെ 1440 x 2560 പിക്‌സല്‍ റെസലൂഷന്‍ ആണ് ഇതിനുള്ളത് .Hisilicon Kirin 970 പ്രോസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം നടക്കുന്നത്.

കൂടാതെ Android 8.0 (Oreo) ഓ എസ് ഇതിനുണ്ട്. 6 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം. 64 ജിബി, 128 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിവ ഈ മോഡലുകള്‍ കാഴ്ചവെയ്ക്കുന്നുണ്ട് .

20 MP 16 മെഗാപിക്‌സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 13 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ഇതിനുണ്ട്.

4000mAh ന്റെ ഫാസ്റ്റ് ചാര്‍ജിങ് ബാറ്ററിയാണ് ഫോണിനുണ്ടാവുക.

Top