ഗൂഗിള്‍ മാപ്പിന് എതിരാളിയുമായി വാവെയ് രംഗത്ത്

ഗൂഗിള്‍ മാപ്പിന് എതിരാളിയായി ഒരു സ്ട്രീറ്റ് നാവിഗേഷന്‍ സിസ്റ്റം വികസിപ്പിച്ച് വാവെയ്. മാപ്പ് കിറ്റ് എന്ന പേരില്‍ സ്വന്തമായാണ് ഒരു സ്ട്രീറ്റ് നാവിഗേഷന്‍ സിസ്റ്റം വികസിപ്പിച്ചെടുത്തത്.

നാല്‍പ്പതോളം ഭാഷകളില്‍ പ്രവര്‍ത്തിക്കുന്ന പുതിയ മാപ്പ് സര്‍വ്വീസ് ഒക്ടോബറില്‍ തന്നെ അവതരിപ്പിച്ചേക്കുമെന്ന് ചൈന ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ ഘട്ടത്തില്‍ ഡെവലപ്പര്‍മാര്‍ക്ക് മാത്രമായിരിക്കും മാപ്പ് കിറ്റ് ലഭ്യമാക്കുകയെന്നാണ് റിപ്പോര്‍ട്ട്.

യുഎസ് നീക്കങ്ങളുടെ ഭാഗമായി ഭാവിയില്‍ ഗൂഗിള്‍ മാപ്പ് സേവനങ്ങള്‍ അപ്രാപ്യമായാല്‍ പോലും പിടിച്ചു നില്‍ക്കാനാണ് വാവെയ് മാപ്പ് കിറ്റ് നിര്‍മ്മിക്കുന്നതെന്ന് വ്യക്തമാണ്. ആന്‍ഡ്രോയിഡിലും ഗൂഗിളിലുമുള്ള ആശ്രയത്വം കുറയ്ക്കുകയാണ് വാവെയുടെ ലക്ഷ്യം. ഗൂഗിളിന് മാത്രമാണ് വിശ്വസ്തവും ശക്തവുമായ മാപ്പ് സംവിധാനം ഇത് വരെ അവതരിപ്പിക്കാനായിട്ടുള്ളത് ഏറെ സമയവും നിക്ഷേപവും നടത്തിയാണ് ഗൂഗിള്‍ മാപ്പ് ഇന്നത്തെ നിലയിലേക്ക് വളര്‍ന്നത്.

Top