മൂന്നു ക്യാമറ സെറ്റ്അപ്പുമായി വാവെയുടെ ആഢംബര ഫോണ്‍ ‘വാവെയ് പോര്‍ഷ ‘

huwaei-porshe

പ്രമുഖ ജര്‍മ്മന്‍ വാഹന നിര്‍മാതവായ പോര്‍ഷ രൂപകല്‍പ്പന ചെയ്ത വാവെയുടെ ആഢംബര ഫോണ്‍ ‘വാവെയ് മെയ്റ്റ് ആര്‍എസ് പോര്‍ഷ ഡിസൈന്‍’ വിപണിയില്‍ അവതരിപ്പിച്ചു.

6ഇഞ്ച്, 2K ഓലെഡ് സ്‌ക്രീനും 6 GB റാമും 4000 mAh ബാറ്ററിയും വാവെയുടെ സ്വന്തം കിരിന്‍ പ്രോസസറുമാണ് പോര്‍ഷ മോഡലിന്റെ പ്രധാന ഹാര്‍ഡ്‌വെയര്‍ ഫീച്ചറുകള്‍. സ്‌ക്രീനില്‍ തന്നെ പിടിപ്പിച്ച ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.

40MP RGP സെന്‍സറും ഒരു 20MP മോണോക്രോം സെന്‍സറും 8MP ടെലീ ലെന്‍സും അടങ്ങുന്ന പിന്‍ ക്യാമറ സിസ്റ്റമാണ് ഫോണിനുള്ളത്. 24MP സെല്‍ഫി ക്യാമറയും ഉണ്ട്. 512 GB ഇന്റേണല്‍ സ്‌റ്റോറേജുള്ള മോഡലിന് 2100 യൂറോയും 256 GB സ്റ്റോറേജുള്ള മോഡലിന് ഏകദേശം 17,00 യൂറോയും ആയിരിക്കും വില.

Top