Huawei P9 and P9 Plus announced – dual 12MP cameras by Leica, Kirin 955 SoC

ഇരട്ട ലെന്‍സ് ക്യാമറ വിസ്മയവുമായി ഹുവായ് പി9 ഇന്ത്യന്‍ വിപണിയില്‍ എത്തി. ഫ്‌ളിപ്പ്കാര്‍ട്ട് വഴിയായിരിക്കും ഫോണ്‍ ഇന്ത്യന്‍ ഉപയോക്താക്കളിലേക്ക് എത്തുക.

ആഗോള തലത്തില്‍ പി9 ഇറങ്ങിയിരുന്നെങ്കിലും ഇന്ത്യന്‍ വിപണിയില്‍ എത്തിയിരുന്നില്ല.ഫോണ്‍ പൂര്‍ണ്ണമായും മെറ്റലിലാണ് നിര്‍മിച്ചിരിക്കുന്നത്.

ജര്‍മ്മന്‍ ക്യാമറ ലെന്‍സ് സ്‌പെഷ്യലിസ്റ്റ് ലൈക്കയുമായി ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന 12 എംപിയുടെ ഇരട്ട ലെന്‍സ് ക്യാമറയാണ് പി9ന്റെ ഏറ്റവും വലിയ പ്രത്യേകത.

ഒരു ക്യാമറ ലെന്‍സ് സെന്‍സര്‍ ചിത്രത്തിന്റെ നിറ വിവരങ്ങള്‍ പകര്‍ത്തുമ്പോള്‍, മറ്റെ ക്യാമറ ലെന്‍സ് മോണോക്രോമായി ചിത്രം പകര്‍ത്തും.

HiSilicon Kirin 955 ആണ് ഈ ഫോണിന്റെ പ്രോസസ്സിംഗ് സിസ്റ്റം. 3ജിബിയാണ് റാം, 32 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ പ്രത്യേകത.

3,000 എംഎഎച്ചാണ് പി9ന്റെ ബാറ്ററി ശേഷി. ടൈറ്റാനിയം ഗ്രേ, മിസ്റ്റിക്ക് സില്‍വര്‍, പ്രസ്റ്റീജ് ഗോള്‍ഡ് എന്നീ കളറുകളില്‍ ഫോണ്‍ ലഭ്യമാണ്. 39,999 രൂപയാണ് ഫോണിന്റെ വിലയെങ്കിലും ഫളിപ്കാര്‍ട്ടില്‍ നിന്നും പ്രത്യേകം ഓഫറുകള്‍ ലഭിക്കും.

Top