ഹുവായിയുടെ P20 റേഞ്ചിലുള്ള സ്മാര്‍ട്ട് ഫോണുകള്‍ മാര്‍ച്ച് 27ന് പുറത്തിറങ്ങുന്നു

huawei-p20-launch

ഹുവായിയുടെ P20 ശ്രേണിയിലെ സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ച് വളരെ മുന്‍പ് തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. സ്മാര്‍ച്ച്ഫോണ്‍ പ്രേമികളുടെ കാത്തരിപ്പ് അവസാനിപ്പിച്ച്‌ ഫോണ്‍ മാര്‍ച്ച് 27ന് പുറത്തിറങ്ങുമെന്നാണ് വിവരം.

മാര്‍ച്ച് 27ന് കമ്പനി നടത്തുന്ന പത്ര സമ്മേളനത്തില്‍ P20 ശ്രേണിയിലെ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുമെന്നാണ് വിവരം. എന്നാല്‍, കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഹുവായി മാധ്യമങ്ങള്‍ക്ക് അയച്ച ക്ഷണക്കത്തില്‍ SEE MOOORE WITH AI എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ടവറിന്റെ പശ്ചാത്തലത്തില്‍ മൂന്ന് വലിയ O ചിഹ്നങ്ങളും കാണാം. ഇത് ശ്രേണിയിലെ P20, P20 പ്ലസ്, P20 ലൈറ്റ് എന്നിങ്ങനെയുള്ള മൂന്ന് മോഡലുകളെയാണ് സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.

P20 ശ്രേണിയിലെ മൂന്ന് ഫോണുകളിലും Leica സര്‍ട്ടിഫിക്കറ്റോട് കൂടിയ മൂന്ന് 5x ഹൈബ്രിഡ് സൂം
ക്യാമറകള്‍ ഉണ്ടാകുമെന്നാണ് വിവരം. ഹുവായ് വികസിപ്പിച്ചെടുത്ത HiSilicon Kirin 970 പ്രോസസ്സറായിരിക്കും സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുക.

‘എമിലി’ എന്നാണ് ഹുവായ് P20ക്ക് നല്‍കിയിരിക്കുന്ന രഹസ്യപേര്. സെറാമിക് ബ്ലാക്ക്, ട്വിലൈറ്റ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. P20 പ്ലസിന്റെ രഹസ്യനാമം ‘ഷാര്‍ലെറ്റ്’ എന്നാണ്. സെറാമിക് ബ്ലാക്ക്, ട്വിലൈറ്റ് നിറങ്ങളില്‍ തന്നെയാണ്‌ P20 പ്ലസ് വിപണിയില്‍ എത്തുക.

ആന്‍ എന്നാണ് P20 ലൈറ്റിന്റെ വിളിപ്പേര്. മിഡ്‌നൈറ്റ് ബ്ലാക്ക്, ക്ലെയ്ന്‍ ബ്ലൂ, സാക്കുറ പിങ്ക് എന്നീ നിറങ്ങളില്‍ P20 ലൈറ്റ് വിപമിയില്‍ എത്തും. ആന്‍ഡ്രോയ്ഡ് 8.0 ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് P20 ശ്രേണിയിലെ മൂന്ന് ഫോണുകളും പ്രവര്‍ത്തിക്കുന്നത്.

Top