വാവേയുടെ മേറ്റ് 30പ്രോ സ്മാര്‍ട്ട് ഫോണുകളില്‍ ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ ഉണ്ടാവില്ല

വാവേയുടെ പുതിയ മേറ്റ് 30പ്രോ സ്മാര്‍ട്ട് ഫോണുകള്‍ സെപ്റ്റംബര്‍ 18 ന് യൂറോപ്പിലെ മ്യൂണിക്കില്‍ അവതരിപ്പിക്കും. എന്നാല്‍ അമേരിക്കയുടെ നിരോധനം നിലനില്‍ക്കുന്നതിനാല്‍ ഫോണില്‍ ആന്‍ഡ്രോയിഡ് ഒഎസും ഗൂഗിള്‍ ആപ്ലിക്കേഷനുകളും ഉപയോഗിക്കാന്‍ വാവേയ്ക്ക് അനുവാദമുണ്ടാവില്ല.

അമേരിക്ക വാവെയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും മേറ്റ് 30 പോലെയുള്ള പുതിയ ഉപകരണങ്ങള്‍ക്ക് അത് ബാധകമാവില്ല.

വാവേയ്ക്ക് ഉത്പന്ന സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ലൈസന്‍സ് ലഭിക്കുന്നതിനായി അപേക്ഷിക്കാന്‍ ഗൂഗിളിന് സാധിക്കുമോ എന്ന് വ്യക്തമല്ല. വാവേയുമായി തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തന്നെയാണ് ആഗ്രഹമെന്ന് ഗൂഗിള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Top