വാവെയുടെ മെയ്റ്റ് 30 മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചു

ലോകത്തെ രണ്ടാമത്തെ വലിയ ഫോണ്‍ നിര്‍മാതാവായ വാവെയ് ഏറ്റവും മികച്ച മോഡലുകളിലൊന്നായ മെയ്റ്റ് 30 മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. മെയ്റ്റ് 30, മെയ്റ്റ് 30 പ്രോ, മെയ്റ്റ് 30 5ജി, മെയ്റ്റ് 30 പോര്‍ഷ എഡിഷന്‍ എന്നിങ്ങനെ നാലു മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്്.പ്രോ – 1,099 യൂറോ, വാവെയ് മെയ്റ്റ് 30 – 799 യൂറോ, 5ജി – 1,199 യൂറോ വാവെയ് മെയ്റ്റ് 30 – 799 യൂറോ എന്നിങ്ങനെയാണ് വില.

സ്‌ക്രീനിന് 6.53-ഇഞ്ച് വലുപ്പമാണുള്ളത്. ഓലെഡ് ഡിസ്പ്ലെ, 88-ഡിഗ്രി ചെരിവോടു കൂടിയാണ് പിടിപ്പിച്ചിരിക്കുന്നത്.വാവെയുടെ സ്വന്തം കിരിന്‍ 990 പ്രോസസറാണ് ഫോണിന് ശക്തി പകരുന്നത്.

8ജിബി 128ജിബി/256ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഫോണിനുള്ളത്. എന്‍എം കാര്‍ഡ് ഉപയോഗിച്ച് സംഭരണശേഷി 256 ജിബി കൂടെ വര്‍ധിപ്പിക്കുകയും ചെയ്യാം.ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 4000എംഎഎച്ചാണ്. 40ം അതിവേഗ ചാര്‍ജിങ് സാധ്യമാണ്. 27ം വയര്‍ലെസ് അതിവേഗ ചാര്‍ജിങും ഉപയോഗിക്കാം. അമിതമായി ഉപയോഗിച്ചാല്‍ പോലും 9.2 മണിക്കൂര്‍ ബാറ്ററി ലഭിക്കുമെന്ന് കമ്പനി പറയുന്നു.

നാല് ഇമേജ് സെന്‍സറുകളാണ് പുതിയ ക്യാമറാ സിസ്റ്റത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 40 എംപി വൈഡ് ആങ്ഗിള്‍ (സിനി ക്യാമറ), 40 എംപി അള്‍ട്രാ വൈഡ് ആങ്ഗിള്‍ (സൂപ്പര്‍ സെന്‍സിങ്), 8 എംപി ടെലിഫോട്ടോ എന്നിവയ്ക്കൊപ്പം ഡെപ്ത് സെന്‍സിങ്ങിനായി ടൈംഓഫ് ഫ്‌ലൈറ്റ് മൊഡ്യൂളും ചേര്‍ത്താണ് പുതിയ സിസ്റ്റം വാവെയ്-ലൈക്ക സഖ്യം ഇത്തവണ ഇറക്കിയിരിക്കുന്നത്. 32 എംപി സെല്‍ഫി ക്യാമറയാണ്
ഫോണിനുള്ളത്. ബ്ലാക്, സ്പെയ്സ് സില്‍വര്‍, കോസ്മിക് പര്‍പിള്‍, എമെറാള്‍ഡ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ഉപയോക്താക്കളില്‍ എത്തും.

Top