40 എംപി, 3 പിന്‍ ക്യാമറകളുമായി വാവെയ് മെയ്റ്റ് 20 പ്രോ എത്തുന്നു

ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനികളിലൊന്നായ വാവെയ് മൂന്നു പിന്‍ ക്യാമറ സിസ്റ്റവുമായി ഈ വര്‍ഷമാദ്യമിറക്കിയ P20 പ്രോ വിപണിയില്‍ മുന്നേറുകയാണ്. ക്യാമറ സിസ്റ്റത്തെ സാധാരണക്കാരന്റെ DSLR എന്നാണു വിളിക്കുന്നത്. കമ്പനി ഈ ക്യാമറ സിസ്റ്റം തങ്ങളുടെ പോര്‍ഷ മോഡലിലൊഴികെ മറ്റു ഫോണുകളിലൊന്നും ഉപയോഗിച്ചിരുന്നില്ല. എന്നാല്‍, കമ്പനി പുതിയ ഫോണായ വാവെയ് മെയ്റ്റ് 20 പ്രോ മോഡലില്‍ മൂന്നു ക്യാമറ സിസ്റ്റം വീണ്ടും കൊണ്ടുവരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

പി20 പ്രോ മോഡലിന്റെ പിന്‍ ഭാഗത്തായി ലൈക്കയുടെ ബ്രാന്‍ഡ് എംബ്ലം ആലേഖനം ചെയ്തിട്ടുണ്ട്. എന്നാല്‍ പുതിയ മെയ്റ്റ് 20 പ്രോ ഫോണില്‍ അതുണ്ടായിരിക്കില്ല. ഈ ഫോണിന്റെ ഡിസൈന്‍ വിശേഷത്തില്‍ എടുത്തു പറയേണ്ടത് നോച് ഇല്ലാതെയാണ് നിര്‍മിച്ചിരിക്കുന്നതെന്നതാണ്. ടാബ്‌ലറ്റുകളുടെ ആവശ്യം ഇല്ലാതാക്കുന്ന രീതിയില്‍, 6.9ഇഞ്ചാണ്, നന്നേ നേര്‍ത്ത ബെസലുള്ള ഫോണിന്റെ വലിപ്പം. ബെസല്‍ കുറച്ചു നിര്‍മിച്ചിരിക്കുന്നതിനാല്‍ അധികം വലുപ്പം തോന്നുകയും ഇല്ല.

മറ്റൊരു ഡിസൈന്‍ സവിശേഷത, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ സ്‌ക്രീനിനുള്ളില്‍ തന്നെ പിടിപ്പിച്ചരിക്കുന്നു എന്നതാണ്. ഇത് P20 പ്രോയ്ക്കു പോലും ഇല്ലാത്ത ഫീച്ചറാണ്. ക്വിക് ചാര്‍ജിങ്ങിന്റെ സാന്നിധ്യമാണ്. 40W ഫാസ്റ്റ് ചാര്‍ജിങ് ശക്തിയാണ് ഈ ഫോണിനു നല്‍കിയിരിക്കുന്നത്. പ്രോ മോഡലിനു വില ഏകദേശം 50,000 രൂപ പ്രതീക്ഷിക്കാം. രണ്ടു മോഡലുകളും ഒക്ടോബറില്‍ എത്തുമെന്നും പറയുന്നു

Top