ഹുവാവേ നോവ 7 എസ്ഇ 5ജി യൂത്ത് സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു

ഹുവാവേ നോവ 7 എസ്ഇ 5 ജി യൂത്ത് സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു. സിംഗിള്‍ 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് ചൈനയില്‍ സിഎന്‍വൈ 2,299 (ഏകദേശം 25,100 രൂപ) ആണ് ഹുവാവേ നോവ 7 എസ്ഇ 5 ജി യൂത്തിന്റെ വില. മിഡ്സമ്മര്‍ പര്‍പ്പിള്‍, മാജിക് നൈറ്റ് ബ്ലാക്ക്, ക്വിജിംഗ് ഫോറസ്റ്റ്, സില്‍വര്‍ മൂണ്‍ സ്റ്റാര്‍ കളര്‍ ഓപ്ഷനുകളില്‍ ഈ ഹാന്‍ഡ്സെറ്റ് വിപണിയില്‍ വരുന്നു.

ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കി ഹുവാവേ നോവ 7 എസ്ഇ 5 ജി യൂത്ത് പ്രവര്‍ത്തിക്കുന്നു. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080ഃ2,400 പിക്സല്‍) എല്‍ടിപിഎസ് എല്‍സിഡി ഡിസ്പ്ലേയ്ക്ക് 96 ശതമാനം എന്‍ടിഎസ്സി കളര്‍ സാച്ചുറേഷന്‍ വരുന്നു. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെന്‍സിറ്റി 800 യു ഒക്ടാകോര്‍ ടീഇ പ്രോസസറാണ് ഈ ഹാന്‍ഡ്സെറ്റിന് കരുത്തേകുന്നത്.

ഫോണിലെ ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പില്‍ എഫ് / 1.8 അപ്പേര്‍ച്ചറുള്ള 64 മെഗാപിക്‌സല്‍ പ്രധാന ക്യാമറ, എഫ് / 2.4 അപ്പേര്‍ച്ചറുള്ള 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറ, എഫ് / 2.4 അപ്പേര്‍ച്ചറുള്ള 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറ, എഫ് / 2.4 അപ്പര്‍ച്ചര്‍ വരുന്ന 2 മെഗാപിക്‌സല്‍ ഡെപ്ത് ക്യാമറ എന്നിവ വരുന്നു. മുന്‍വശത്ത്, എഫ് / 2.0 അപ്പേര്‍ച്ചറും നിശ്ചിത ഫോക്കല്‍ ലെങ്ത്തുമുള്ള 16 മെഗാപിക്‌സല്‍ സെല്‍ഫി സ്‌നാപ്പര്‍ ഈ സ്മാര്‍ട്ട്‌ഫോണിനുണ്ട്. സ്‌ക്രീനിന്റെ മുകളില്‍ ഇടത് കോണിലുള്ള പഞ്ച്-ഹോള്‍ കട്ടൗട്ടിനുള്ളിലാണ് സെല്‍ഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.

ഹുവാവേ നോവ 7 എസ്ഇ 5 ജി യൂത്ത് ഫോണ്‍ 4,000 എംഎഎച്ച് ബാറ്ററിയാണ് വരുന്നത്. സൈഡ് മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സറും 3.5 എംഎം ഓഡിയോ ജാക്കും ഉണ്ട്.

Top