ഹുവായിയുടെ വയര്‍ലെസ്സ് ബ്ലൂടൂത്ത് ഹെഡ്‌ഫോണായ ‘ഫ്രീബഡ്‌സ്’ പുറത്തിറങ്ങി

freebuds

ഹുവായ് വയര്‍ലെസ്സ് ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ പുറത്തിറക്കി. ഫ്രീബഡ്‌സ് എന്ന് പേരിട്ടിരിക്കുന്ന ഹെഡ്‌ഫോണ്‍ കറുപ്പ്, വെളുപ്പ് എന്നീ നിറങ്ങളില്‍ ലഭ്യമാകും. ഫ്രീബഡ്‌സിന്റെ യൂറോപ്പിലെ വില ഏകദേശം 159 യൂറോയായിരിക്കും.

ആപ്പിള്‍ എയര്‍പോഡിന് സമാനമായ ഫ്രീബഡ്‌സില്‍ നോയിസ് ഐസൊലേഷന്‍ സംവിധാനം ഇല്ല. പകരം ഇതില്‍ സിലിക്കണ്‍ ആവരണമുള്ള ടിപ്‌സാണ് ഉള്ളത്. 10 മണിക്കൂര്‍ നില്‍ക്കുന്ന ബാറ്ററിയാണ് ഇതിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. ഇയര്‍ഫോണിന്റെ സ്‌റ്റെമ്മിന് അല്‍പ്പം നീളം കൂടുതലാണ്.

Top