ഹുവാവെയുടെ പുതിയ സ്മാര്‍ട്ട്ഫോണുകള്‍ ഉടന്‍ വിപണിയിലേക്ക്‌

HONOR

ഹുവാവെയുടെ ഏറ്റവും പുതിയ ബഡ്ജക്റ്റ് സ്മാര്‍ട്ട് ഫോണുകള്‍ ഉടന്‍ വിപണിയില്‍ എത്താന്‍ ഒരുങ്ങുന്നു. മികച്ച സവിശേഷതകള്‍ നല്‍കി കൊണ്ട് ഹുവാവെയുടെ തന്നെ കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന ഹോണര്‍ 7എ എന്ന മോഡലാണ് വിപണിയില്‍ എത്താന്‍ ഒരുങ്ങുന്നത്. 5.7 ഇഞ്ചിന്റെ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയില്‍ പിന്‍ ക്യാമറകളും അതുപോലെതന്നെ ഫേസ് അണ്‍ ലോക്കിങ് സിസ്റ്റവുമാണ് ഈ മോഡലുകളുടെ പ്രധാന സവിശേഷത.

കൂടാതെ ഹുവാവെയുടെ ഈ മോഡലുകള്‍ക്ക് ഡ്യൂവല്‍ പിന്‍ ക്യാമറകളും,18:9 ഡിസ്‌പ്ലേ റെഷിയോയും, 720 x 1440 പിക്‌സല്‍ റെസലൂഷനും ഉണ്ട്. ഇത്തരത്തിലുളള രണ്ടു മോഡലുകളാണ് ഉടനെ വിപണിയില്‍ എത്തുന്നത് .2 ജിബിയുടെ റാംമ്മില്‍ 32 ജിബിയുടെ സ്റ്റോറേജില്‍ പുറത്തിറങ്ങുന്ന മോഡലിന്റെ ഏകദേശ വില 8,300 രൂപയും കൂടാതെ 3 ജിബിയുടെ റാംമ്മില്‍ 32 ജിബിയുടെ സ്റ്റോറേജില്‍ പുറത്തിറങ്ങുന്ന മോഡലിന് ഏകദേശം 10,300 രൂപയും ആണ് വില .

Top