എസ്‌പി‌ഒ 2 സവിശേഷതയുമായി ഹുവായ് ബാൻഡ് 6 ഉടൻ

ചൈനീസ് കമ്പനിയിൽ നിന്നുമുള്ള ഏറ്റവും പുതിയ ഫിറ്റ്നസ് ബാൻഡ് ഹുവായ് ബാൻഡ് 6 ഉടൻ അവതരിപ്പിക്കും. ഹാർട്ട്റേറ്റ് മോണിറ്ററിങ്, സ്ളീപ്പ്, എസ്‌പി‌ഒ 2 (ബ്ലഡ്-ഓക്സിജൻ), സ്ട്രെസ് മോണിറ്ററിംഗ് തുടങ്ങിയ പ്രീമിയം സവിശേഷതകളുമായാണ് ഈ പുതിയ ഫിറ്റ്നസ് ബാൻഡ് വരുന്നത്.

ഹുവായ് ബാൻഡ് 6ൽ 96 ലധികം വർക്ക്ഔട്ട് മോഡുകൾ നൽകുന്നു. ഒപ്പം ഇൻകമിംഗ് കോളുകൾക്കും സന്ദേശങ്ങൾക്കുമായി ഫോൺ നോട്ടിഫിക്കേഷനുകൾ റിലേ ചെയ്യാനും ഇതിന് കഴിയും. മലേഷ്യൻ വിപണിയിൽ പുതിയ ഹുവായ് ബാൻഡ് 6 ന് ആർഎം 219 (ഏകദേശം 3,800 രൂപ) ആണ് വില വരുന്നത്.

രണ്ടാഴ്ച വരെ ബാറ്ററി ലൈഫ് അല്ലെങ്കിൽ 10 ദിവസം വരെ കൂടുതൽ ഉപയോഗത്തിനായി ഇത് വാഗ്ദാനം ചെയ്യുന്നു. ചാർജ്ജ് ചെയ്ത അഞ്ച് മിനിറ്റിനുള്ളിൽ ഹുവായ് ബാൻഡ് 6 രണ്ട് ദിവസത്തെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

Top