വാവേ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇനി ആന്‍ഡ്രോയിഡ് അപ്ഡേറ്റുകള്‍ ലഭിക്കില്ല

ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ വാവെയ്ക്ക് ട്രംപ് ഭരണകൂടമേര്‍പ്പെടുത്തിയ വാണിജ്യ നിയന്ത്രണങ്ങളെ തുടര്‍ന്ന് വാവേയ്ക്ക് നല്‍കി വന്നിരുന്ന ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ പിന്തുണ പിന്‍വലിക്കാന്‍ ഗൂഗിള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ വാവേ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആന്‍ഡ്രോയിഡ് അപ്ഡേറ്റുകള്‍ ലഭിക്കില്ല.

വാവേയ്ക്ക് സോഫ്റ്റ് വെയര്‍ ഹാര്‍ഡ് വെയര്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കിവന്നിരുന്നത് അമേരിക്കന്‍ ടെക്ക് കമ്പനികള്‍ നിര്‍ത്തലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗൂഗിളും വാവേയുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവെക്കുന്നത്.

ഗുഗിളും വാവെയും തമ്മിലുള്ള ഇടപാടുകള്‍ നിര്‍ത്തലാക്കുന്ന സാഹചര്യത്തില്‍ ആന്‍ഡ്രോയിഡ് പിന്തുണ വാവേ ഫോണുകള്‍ക്ക് നഷ്ടമാവും.
വാവേയുടെ പി 30, പി 30 പ്രോ, മേറ്റ് 20 പ്രോ ഉള്‍പ്പടെ പഴയതും പുതിയതുമായ ഫോണുകളില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നുള്ള ആന്‍ഡ്രോയിഡ് ആപ്പുകള്‍ പ്രവര്‍ത്തിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top