ജീവനക്കാരെ ഭീക്ഷണിപ്പെടുത്തുന്നു; അമേരിക്കയ്‌ക്കെതിരെ വാവേ രംഗത്ത്

മേരിക്ക തങ്ങളുടെ നെറ്റ് വര്‍ക്കില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ വാവേ. ജീവനക്കാരെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ അമേരിക്ക നിയമ നിര്‍വഹണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

തങ്ങളുടെ ഇന്റേണല്‍ നെറ്റ് വര്‍ക്കില്‍ അമേരിക്ക നുഴഞ്ഞുകയറാന്‍ സൈബറാക്രമണം നടത്തുന്നുവെന്നും വാവേ ആരോപിക്കുന്നു. എന്നാല്‍ എവിടെ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത് എന്ന് വാവേ വ്യക്തമാക്കിയിട്ടില്ല. ചരക്കുകള്‍ തടഞ്ഞുവെക്കുക, വിസ നിഷേധിക്കുക, ഫെഡറല്‍ ഏജന്റുമാരെ ജീവനക്കാരുടെ വീട്ടിലേക്കയക്കുക, വാവെ ജീവനക്കാര്‍ ചമഞ്ഞ് മറ്റുള്ളവരെ കെണിയിലാക്കാന്‍ ശ്രമിക്കുക തുടങ്ങിയവ അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടാവുന്നുവെന്ന് വാവേ ആരോപിച്ചു.

വാവേ ചൈനയ്ക്ക് ചാരപ്പണി നടത്തുന്നുണ്ടെന്നും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ആരോപിച്ച് ട്രംപ് ഭരണകൂടം വാവേയ്ക്കെതിരെ കര്‍ശന നടപടികളാണ് സ്വീകരിച്ചുവരുന്നത്.

Top