king kong come again

രാധകരെ ത്രസിപ്പിക്കാന്‍ കിങ്‌കോംഗ് വീണ്ടുമെത്തുന്നു. സ്‌കള്‍ ഐലന്‍ഡ് എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലറെത്തി.

മോണ്‍സ്റ്റര്‍ സൂപ്പര്‍ ഹീറോ ചിത്രമായ കിങ് കേംഗിന്റെ പുതിയ പതിപ്പില്‍ ടോം ഹിഡില്‍സ്റ്റണാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

ഓസ്‌കര്‍ ജേതാവ് ബ്രി ലാര്‍സന്‍ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോര്‍ദനാണ്. സാമുവല്‍ ജാക്‌സണ്‍ ജോണ്‍ ദുഡ്മാന്‍ എന്നവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

ഏറെ കൗതുകമുണര്‍ത്തുന്ന ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

ട്രെയിലറിലെ മികവു കണ്ട് ചിത്രത്തിനായി ആകംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്ത മാര്‍ച്ചില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

Top