HTC’s big screen 10 evo

യ്‌വാന്‍ കമ്പനിയായ എച്ച്.ടി.സിയുടെ സ്മാര്‍ട്‌ഫോണുകള്‍ പ്രവര്‍ത്തനമികവിന് പേരുകേട്ടവയാണ്. എച്ച്ടിസി 10 സീരീസില്‍ പെട്ട ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ ഇവോ കഴിഞ്ഞ ദിവസം തായ്‌വാനില്‍ അവതരിപ്പിച്ചു

യു.എസ്. ടെലികോം കമ്പനിയായ സ്പ്രിന്റുമായി സഹകരിച്ച് അമേരിക്കയിലിറക്കിയ എച്ച്ടിസി ബോള്‍ട്ട് എന്ന മോഡലിന്റെ പരിഷ്‌കരിക്കപ്പെട്ട രാജ്യാന്തരപതിപ്പാണ് എച്ച്ടിസി 10 ഇവോ. ഇന്ത്യയില്‍ ഈ മോഡല്‍ ഡിസംബറില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

ഗണ്‍മെറ്റല്‍, വെളളി, സ്വര്‍ണ നിറങ്ങളിലെത്തുന്ന ഇവോയുടെ 32 ജിബി വേരിയന്റിന് 17,990 തായ്‌വാന്‍ ഡോളറും (38,669 രൂപ) 64 ജിബി വേരിയന്റിന് 19,900 തായ്‌വാനീസ് ഡോളറുമാണ് (42,772 രൂപ) വില. നവംബര്‍ 28 മുതല്‍ ഈ ഫോണിന്റെ വില്‍പന തായ്‌വാനില്‍ തുടങ്ങി.

ഇന്ത്യയടക്കമുള്ള വിദേശവിപണികളില്‍ ഫോണ്‍ എന്നെത്തുമെന്ന കാര്യം എച്ച്ടിസി വ്യക്തമാക്കിയിട്ടില്ല. 1440X2560 പിക്‌സല്‍ റിസൊല്യൂഷനുളള അഞ്ചരയിഞ്ച് ക്യു.എച്ച്.ഡി. ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്.

പിക്‌സല്‍ സാന്ദ്രത 1440 പിപിഐ വെള്ളം കടക്കാത്ത രീതിയിലുള്ള അലൂമിനിയം ചട്ടക്കൂട് കൊണ്ടുറപ്പിച്ച സ്‌ക്രീനിന് പോറലിനെ പ്രതിരോധിക്കുന്ന ഗോറില്ല ഗ്ലാസ് 5 സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നു.

ഡിസ്‌പ്ലേയുടെ താഴെയുള്ള ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ കൊണ്ട് ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ 0.2 സെക്കന്‍ഡ് മതിയെന്ന് എച്ച്ടിസി അവകാശപ്പെടുന്നു. ക്വാല്‍കോമിന്റെ ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 810 പ്രൊസസര്‍, മൂന്ന് ജിബി റാം, 32 ജിബി/64 ജിബി ഇന്റേണല്‍ സ്റ്റോറേജ് ശേഷി, രണ്ട് ടെറാബൈറ്റ് വരെയുള്ള എസ്ഡി കാര്‍ഡുകളെ പിന്തുണയ്ക്കുന്ന സ്ലോട്ട് എന്നിവയാണ് ഈ ഫോണിന്റെ മറ്റ് ഹാള്‍ഡ്‌വേര്‍ വിശദാംശങ്ങള്‍.

ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ 7.0 നൂഗട്ട് പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 16 മെഗാപിക്‌സല്‍ പിന്‍ക്യാമറയും എട്ട് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണുള്ളത്.

ഒപ്ടിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷനും 4കെ വീഡിയോ റെക്കോഡിങും ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസുമൊക്കെയുള്ള കിടിലന്‍ പിന്‍ക്യാമറയാണിതിന്റേത്. 3200 എംഎഎച്ച് ബാറ്ററിയുടെ കരുത്തിലാണ് എച്ച്ടിസി 10 ഇവോ പ്രവര്‍ത്തിക്കുന്നത്. എളുപ്പത്തില്‍ ചാര്‍ജ് കയറുന്ന ക്വിക് ചാര്‍ജ് 2.0 സാങ്കേതികവിദ്യയും ഫോണിലുണ്ട്.

Top