htc smart phone disire 728

എച്ച്.ടി.സിയുടെ പുതിയ സ്മാര്‍ട്ട് ഫോണായ ഡിയസര്‍ 728 അടുത്തവാരം വിപണിയിലെത്തും. വില 17,990 രൂപ. മനോഹരമാണ് രൂപകല്പന.
5.5 ഇഞ്ച് എച്ച്.ഡി സ്‌ക്രീനാണുള്ളത്.

ആന്‍ഡ്രോയിഡ് 5.1.1 ലോലിപ്പോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റം, ഡ്യുവല്‍ സിം, പിന്നില്‍ 13 മെഗാ പിക്‌സല്‍ ക്യാമറ, എല്‍.ഇ.ഡി ഫ്‌ളാഷ്, മുന്നില്‍ അഞ്ച് മെഗാ പിക്‌സല്‍ ക്യാമറ (എട്ട് മെഗാ പിക്‌സല്‍ പ്രതീക്ഷിച്ചിരുന്നു), 1.3 ജിഗാ ഹെട്‌സ് ക്വാഡ് കോര്‍ പ്രൊസസര്‍, രണ്ട് ജിബി റാം, 16 ജിബി ഇന്റേണല്‍ സ്‌റ്രോറേജ്, 4ജി, 2800 എം.എ.എച്ച് ബാറ്ററി എന്നിവയ്‌ക്കൊപ്പം ഡോള്‍ബി ഡിജിറ്റല്‍ ഓഡിയോ സിസ്റ്റവും മികവാണ്.

Top