ഏറ്റവും മികച്ച സ്മാർട് ഫോൺ നിർമാണ കമ്പനികളിലൊന്നായ എച്ച്ടിസിയുടെ പുതിയ ഹാൻഡ്സെറ്റ് പുറത്തിറങ്ങി.ഒരു ഇടവേളയ്ക്ക് ശേഷമാണ് എച്ച്ടിസി പുതിയ സ്മാർട് ഫോൺ അവതരിപ്പിക്കുന്നത്. കമ്പനിയുടെ ജനപ്രിയ വൈൽഡ് ഫയർ സീരീസിന്റെ ഭാഗമായാണ് പുതിയ ഹാൻഡ്സെറ്റ് വൈൽഡ് ഫയർ ഇ 3 വിപണിയിലേക്ക് എത്തുന്നത്.
ഇത് നീല, കറുപ്പ് നിറങ്ങളിൽ ലഭ്യമാണ്. റഷ്യയ്ക്ക് പുറത്ത് ഹാൻഡ്സെറ്റ് എന്ന് ലഭിക്കുമെന്നതിനെ കുറിച്ച് എച്ച്ടിസി പ്രതികരിച്ചിട്ടില്ല. 6.51 ഇഞ്ച് ഐപിഎസ് സ്‌ക്രീനുള്ള വൈൽഡ് ഫയർ ഇ 3യ്ക്ക് 720 x 156 പിക്‌സൽ റെസലൂഷനുള്ള എച്ച്ഡി പ്ലസ് ഡിസ്പ്ലെയാണുള്ളത്. 4 ജിബി റാമുള്ള സ്മാർട് ഫോണിൽ ഹെലിയോ പി 22 ചിപ്‌സെറ്റാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
13 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് സെൻസർ, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയായാണ് ക്യാമറകൾ. ഫോണിന് പിന്നിൽ എൽഇഡി ഫ്ലാഷും കാണാം.മുൻവശത്ത് സെൽഫികൾക്കായി 13 മെഗാപിക്സൽ ക്യാമറയുണ്ട്.
ഹാൻഡ്സെറ്റിന്റെ റഷ്യൻ വിപണിയിലെ വില 150 യൂറോയാണ്.


