HTC Desire 825, 630 and 530 unveiled

ഡിസയര്‍ ശ്രേണിയിലെ മൂന്ന് പുതിയ സ്മാര്‍ട്ട് ഫോണുകളുമായാണ് എച്ച്ടിസി ഇത്തവണ മൊബൈല്‍ കോണ്‍ഗ്രസിനെത്തിയത്. ഡിസയര്‍ 530, ഡിസയര്‍ 630, ഡിസയര്‍ 825 എന്നീ സ്മാര്‍ട്ട് ഫോണുകളാണ് എച്ച്ടിസി അവതരിപ്പിച്ചത്.

ആന്‍ഡ്രോയ്ഡ് 6.0 മാഷ്മല്ലോ അധിഷ്ഠിതമായ സെന്‍സ് യുഐയില്‍ പ്രവര്‍ത്തിക്കുന്ന ഈ മൂന്ന് എച്ച്ടിസി ഫോണുകളും മാര്‍ച്ചോടെ വിപണിയിലെത്തും. ഡിസ്‌പ്ലേയുടെ കാര്യത്തില്‍ 5.5 ഇഞ്ച് വലുപ്പമുള്ള ഡിസയര്‍ 825 മുന്നിട്ട് നില്‍ക്കുമ്പോള്‍ വിലയുടെ കാര്യത്തില്‍ മൂന്ന് ഫോണുകളില്‍ മികച്ചത് ഡിസയര്‍ 530 ആണ്. കുറഞ്ഞ വിലയ്‌ക്കെത്തുന്ന ഡിസയര്‍ 530 മോഡലിനൊപ്പം ഡിസയര്‍ 630 യും 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയുമായാണ് എത്തിയിരിക്കുന്നത്.

1.6 ജിഗാ ഹെട്‌സ് വേഗത നല്‍കുന്ന പ്രോസസറുകള്‍ കരുത്തേകുന്ന ഡിസയര്‍ 630, ഡിസയര്‍ 825 എന്നീ ഫോണുകള്‍ക്ക് റാം ശേഷി 2 ജിബിയാണ്. എന്നാല്‍ 1.1 ജിഗാ ഹെട്‌സില്‍ പ്രവര്‍ത്തിക്കുന്ന പ്രോസസറുമായെത്തുന്ന ഡിസയര്‍ 530ക്ക് 1.5 ജി ബി റാമാണുള്ളത്. മൂന്ന് ഫോണുകള്‍ക്കും 5 സെല്‍ഫി ഷൂട്ടറാണുള്ളത്.

ഡിസയര്‍ 825, ഡിസയര്‍ 630 എന്നിവ 13 മെഗാപിക്‌സല്‍ പ്രധാന കാമറയുമായി എത്തുമ്പോള്‍ ഡിസയര്‍ 530 ക്ക് 8 എംപി വ്യക്തത നല്‍കുന്ന കാമറയാണുള്ളത്. 8 ജിബി യുടെ ആന്തരിക സംഭരണ ശേഷിയും, 2200 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയുമായെത്തുന്ന ഡിസയര്‍ 530 ഒരൊറ്റ സിം മാത്രമുപയോഗിക്കാവുന്ന ഫോണാണ്.

ഇരട്ട സിം സപ്പോര്‍ട്ടുള്ള മോഡലായ ഡിസയര്‍ 630 യില്‍ 16 ജിബി ആന്തരിക സംഭരണശേഷിയും 2200 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയുമാണുള്ളത്. ഇരട്ട സിം, ഒറ്റ സിം എന്നീ രണ്ട് വേരിയന്റുകളില്‍ ലഭിക്കുന്ന ഡിസയര്‍ 825 സ്മാര്‍ട്ട് ഫോണിനും ഇന്റേണല്‍ സ്റ്റോറേജ് 16 ജിബിയാണ് എന്നാല്‍ ഇതിന്റെ ബാറ്ററി 2700 എംഎഎച്ച് ശേഷിയോട് കൂടിയതാണ്. ഡോള്‍ബി ശബ്ദ വിന്യാസം സാധ്യമാകുന്ന ഈ സ്മാര്‍ട്ട് ഫോണില്‍ ബൂം സൗണ്ട് സ്റ്റീരിയോ സ്പീക്കറുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

Top