എച്ച്ടിസി ഡിസയർ 20+ അവതരിപ്പിച്ചു

റ്റവും പുതിയ സ്മാർട്ഫോൺ ആയ എച്ച്ടിസി ഡിസയർ 20+ തായ്‌വാനിൽ അവതരിപ്പിച്ചു. എച്ച്ടിസി ഡിസയർ 20+ ന് തായ്‌വാനിൽ ടിഡബ്ല്യുഡി 8,490 (ഏകദേശം 21,700 രൂപ) വില വരുന്നു. 6.5 ഇഞ്ച് എച്ച്ഡി (720×1,600 പിക്‌സൽ) ഡിസ്‌പ്ലേയും 20: 9 ആസ്പെക്ടറ് റേഷിയോയിലും ആണ് ഈ സ്മാർട്ഫോൺ വരുന്നത്. ഈ ഹാൻഡ്‌സെറ്റിന്റെ പ്രധാന സവിശേഷതയെന്നത് 6 ജിബി റാമുമായി ജോടിയാക്കിയ ഒക്റ്റാ കോർ സ്‌നാപ്ഡ്രാഗൺ 720 ജി SoC പ്രോസസർ തന്നെയാണ്.

ഡ്യുവൽ സിം (നാനോ) എച്ച്ടിസി ഡിസയർ 20 ആൻഡ്രോയിഡ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. എച്ച്ടിസി ഡിസയർ 20+ ൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായി വരുന്നു. 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 ലെൻസുള്ള 5 മെഗാപിക്സൽ സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ സെൻസർ, ഒപ്പം എഫ് / 2.4 ലെൻസുള്ള 5 മെഗാപിക്സൽ സെൻസറും വരുന്നു. ഫോണിന്റെ പിൻഭാഗത്ത് ഡ്യുവൽ എൽഇഡി ഫ്ലാഷും നൽകിയിരിക്കുന്നു. എച്ച്ടിസി ഡിസയർ 20+ ന് മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ഷൂട്ടറും ഉണ്ട്.

എച്ച്ടിസി ഡിസയർ 20+ ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, ബ്ലൂടൂത്ത് 5, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജ്ജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാവുന്ന 128 ജിബി ഓൺബോർഡ് സ്റ്റോറേജാണ് എച്ച്ടിസി ഡിസയർ 20+ ന് ഉള്ളത്. 5,000mAh ബാറ്ററിയാണ് ഈ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എച്ച്ടിസി ഡിസയറിന് 20+ 164.9×75.7×9 മില്ലിമീറ്റർ കനവും 203 ഗ്രാം ഭാരവും വരുന്നു.

ഗൈറോ സെൻസർ, ഡൈനാമിക് ഗ്രാവിറ്റി സെൻസർ, കോമ്പസ്, പ്രോക്‌സിമിറ്റി സെൻസർ,ആംബിയന്റ് ലൈറ്റ് സെൻസർ എന്നിവ ബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. പിന്നിൽ ഫിംഗർപ്രിന്റ് സ്കാനറും ഉണ്ട്. ഈ ഹാൻഡ്‌സെറ്റ് ഡോൺ ഓറഞ്ച്, ട്വിലൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് വിപണിയിൽ വരുന്നത്. എച്ച്ടിസി ഡിസയർ 20+ അന്താരാഷ്ട്ര വിലയും ലഭ്യതയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Top