ഓസ്ട്രേലിയന്‍ ഓപ്പൺ ഫൈനലിൽ പ്രവേശിച്ച് എച്ച് എസ് പ്രണോയ്; എതിരാളി ചൈനീസ് താരം

സിഡ്നി : ഓസ്ട്രേലിയൻ ഓപ്പണ്‍ സൂപ്പർ 500 ബാഡ്മിന്റന്‍ പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് ഫൈനലിൽ. സെമി പോരാട്ടത്തിൽ ഇന്ത്യൻ താരം പ്രിയാന്‍ഷു രജാവത്തിനെയാണ് പ്രണോയ് കീഴടക്കിയത്. സ്കോര്‍– 21–18, 21–12.

പുരുഷ സിംഗിൾസ് ഫൈനലിൽ ചൈനയുടെ വെങ് ഹോങ്ങാണ് പ്രണോയിയുടെ എതിരാളി. ഞായറാഴ്ചയാണ് ഫൈനൽ പോരാട്ടം. നേരത്തേ ലോക രണ്ടാം നമ്പർ താരം ആന്റണി ഗിന്റിങ്ങിനെ അട്ടിമറിച്ചാണ് പ്രണോയ് സെമിയിലെത്തിയത്. പ്രിയാൻഷു, ഇന്ത്യൻ സഹതാരം കി‍ഡംബി ശ്രീകാന്തിനെയാണ് തോൽപിച്ചത്.

Top