എച്ച്.എസ്.പ്രണോയ് തായ്‌ലന്‍ഡ് ഓപ്പണ്‍ സൂപ്പര്‍ സീരിസിന്റെ രണ്ടാം റൗണ്ടില്‍ നിന്നും പുറത്ത്

ബാങ്കോക്ക്: ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്.പ്രണോയ് തായ്‌ലന്‍ഡ് ഓപ്പണ്‍ സൂപ്പര്‍ സീരിസിന്റെ രണ്ടാം റൗണ്ടില്‍ നിന്നും പുറത്തായി. മലേഷ്യയുടെ ഡാരെന്‍ ലിയൂവിനോടാണ് താരം തോല്‍വി വഴങ്ങിയത്. മൂന്നു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് പ്രണോയ് കീഴടങ്ങിയത്. ആദ്യ സെറ്റ് നേടിയ ശേഷം പിന്നീട് രണ്ടു സെറ്റുകളില്‍ താരം നിറം മങ്ങി. സ്‌കോര്‍: 18-21, 21-16, 23-21. ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ ജോനാഥന്‍ ക്രിസ്റ്റിയെ ആദ്യ റൗണ്ടില്‍ കീഴടക്കിയ പ്രണോയ്ക്ക് ആ ഫോം രണ്ടാം മത്സരത്തില്‍ പുറത്തെടുക്കാനായില്ല.

എന്നാല്‍ മിക്‌സഡ് ഡബിള്‍സ് മത്സരത്തില്‍ ഇന്ത്യയുടെ സാത്വിക് സായ് രാജ്-അശ്വിനി പൊന്നപ്പ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ജര്‍മനിയുടെ മാര്‍ക്ക്-ഇസബെല്‍ സഖ്യത്തെയാണ് ഇന്ത്യന്‍ ടീം തോല്‍പ്പിച്ചത്. സ്‌കോര്‍: 22-20, 14-21, 21-16.

Top