ഹൃത്വിക് റോഷന്‍ ചിത്രം ‘സൂപ്പര്‍ 30’ ; റിലീസ് തിയതി ജൂലൈ 12ലേക്ക് മാറ്റി

ഹൃത്വിക് റോഷന്‍ നായകനായി എത്തുന്ന ചിത്രമാണ് സൂപ്പര്‍ 30. ചിത്രത്തിന്റെ റിലീസ് മാറ്റി. ജൂലൈ 26ന് പ്രദര്‍ശനത്തിന് എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട് വന്നിരുന്നത്. എന്നാലിപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂലൈ 12ന് ചിത്രം തിയേറ്ററുകളിലെത്തും.

വികാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് ഗണിതശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതം ആസ്പദമാക്കിയാണ്.

അജയ് അതുല്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് ഫാന്റം ഫിലിംസ് ആണ്. വിരേന്ദ്ര സക്സേന, പങ്കജ്, അമിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഫാന്റം ഫിലിമിസ്ന്റെ അവസാന ചിത്രമായിരിക്കും സൂപ്പര്‍ 30.

കങ്കണ റണാവത്തും രാജ് കുമാര്‍ റാവുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘മെന്റല്‍ ഹേ ക്യാ’ ജൂലൈ 26നാണ് റിലീസ് ചെയ്യുന്നത്.

Top