ഹൃദയവുമായി താരം; ഹൃദയം പങ്കുവച്ചതിന്റെ കാരണം വ്യക്തമാക്കി ഹൃത്വിക് റോഷന്‍

ട്ടേറെ ആരാധകരുള്ള ബോളിവുഡ് താരമാണ് ഹൃത്വിക് റോഷന്‍. താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വേഗത്തിലാണ് വൈറലാകുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച ഫോട്ടോയാണ് വൈറലായിരിക്കുന്നത്. ഹൃത്വിക് റോഷന്‍ ഹൃദയത്തിന്റെ ഫോട്ടോയുമായാണ് രംഗത്ത് എത്തിയത്. ഹൃദയത്തിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത് മനുഷ്യരുടെ സ്‌നേഹത്തെ കുറിച്ച് പറയാന്‍ വേണ്ടിയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ചിത്രത്തിനോടൊപ്പം കുറിപ്പ് പങ്കുവച്ചത്.

എന്റെ ഹൃദയത്തിന്റെ ആകൃതി. നമ്മള്‍ എത്ര ദുര്‍ബലരാണ്. എല്ലായ്പ്പോഴും എല്ലാവരാലും സ്‌നേഹിക്കപ്പെടാന്‍ നമ്മള്‍ സ്വന്തം ജീവിതത്തിന്റെ പകുതിയിലധികം ചെലവഴിക്കേണ്ടി വരരുതെന്ന് ആഗ്രഹിക്കുന്നു. നാമെല്ലാവരും ഒരുപോലെയാണെന്ന് എളുപ്പത്തില്‍ മറക്കും. സ്‌നേഹം കൊണ്ട് നിര്‍മ്മിച്ചത്- ഹൃത്വിക് റോഷന്‍ കുറിച്ചു.

Top