ഹൃത്വിക് റോഷന്‍ ‘ഫൈറ്റര്‍’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

‘പഠാന്’ ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘ഫൈറ്റര്‍’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഹൃത്വിക് റോഷന്‍, ദീപിക പദുകോണ്‍, അനില്‍ കപൂര്‍, കരണ്‍ സിംഗ് ഗ്രോവര്‍, അക്ഷയ് ഒബ്റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. 2023 ജനുവരി 25-ന് ചിത്രം തിയേറ്ററുകളിലെത്തും.

എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പത്താനിയ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്. ദീപിക ഇതുവരെ ചെയ്യാത്ത ഒരു വേഷമായിരിക്കും ചിത്രത്തിലേതെന്ന് സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് പറഞ്ഞു. തന്റെ ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍ എപ്പോഴും ശക്തരായിരിക്കുമെന്നും സിദ്ധാര്‍ഥ് ആനന്ദ് പറഞ്ഞു.രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്ലിക്സ് പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മാണം. 250 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. വിശാല്‍-ശേഖര്‍ കോമ്പോയാണ് സംഗീതം. മലയാളിയായ സത്ചിത് പൗലോസാണ് ഛായാഗ്രഹണം. ഷാരൂഖ് ഖാന്റെ ‘പഠാന്റെ’ഛായാഗ്രാഹകന്‍ സത്ചിതായിരുന്നു.

Top