സൂപ്പർഹീറോയായി ഹൃത്വിക് റോഷൻ വീണ്ടും എത്തും; ‘ക്രിഷ് 4’ ഉടൻ എന്ന് താരം

ബോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷന്റെ സൂപ്പർ ഹീറോ ചിത്രം വീണ്ടും എത്തുന്നു. നടൻ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ‘ക്രിഷ് 4’ന്റെ പണിപ്പുരയിലാണെന്നും ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഉടനെ ഉണ്ടാകുമെന്നും ഹൃത്വിക് റോഷൻ അറിയിച്ചു.

ക്രിഷ് 4-മായി ബന്ധപ്പെട്ട ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചെറിയൊരു ടെക്‌നിക്കല്‍ പ്രശ്‌നം ഉണ്ട്. 2023 അവസാനത്തോടെ ആ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഉടന്‍ തന്നെ അത് സംഭവിക്കും. മറ്റ് കാര്യങ്ങളെല്ലാം ഞാന്‍ എന്റെ നിര്‍മ്മാതാക്കള്‍ക്ക് വിട്ട് കൊടുക്കുകയാണ്. ബാക്കി എല്ലാം അവര്‍ പറയും. ചിത്രത്തിന്റെ ഔദ്യോ​ഗിക പ്രഖ്യാപനവും ഉടന്‍ ഉണ്ടാകും’, എന്ന് ഹൃത്വിക് റോഷൻ പറഞ്ഞു.പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ വെളിപ്പെടുത്തൽ.

2003ല്‍ പുറത്തിറങ്ങിയ ‘കോയി മില്‍ ഗയ’ ആണ് ക്രിഷ് സീരീസിലെ ആദ്യ ചിത്രം. 2006ല്‍ ക്രിഷും 2013ല്‍ ക്രിഷ് 3യും റിലീസ് ചെയ്തിരുന്നു. ആദ്യ രണ്ട് ചിത്രങ്ങളും ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. വൻ ഹൈപ്പോടെ എത്തിയ ക്രിഷ് 3യ്ക്ക് പക്ഷേ ബോക്സ് ഓഫീസിൽ വേണ്ടത്ര ശോഭിക്കാൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Top