ഹൃത്വിക്കും ടൈഗറും ഇനി നേര്‍ക്കുനേര്‍; ‘വാര്‍’ ട്രെയിലര്‍ പുറത്തിറങ്ങി

ഹൃതിക് റോഷനും ടൈഗര്‍ ഷെറോഫും ഒന്നിക്കുന്ന ബോളിവുഡ് ആക്ഷന്‍ ത്രില്ലറാണ് ‘വാര്‍’. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വാണി കപൂറാണ് നായിക.

ബാങ് ബാങ് എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥും ഹൃതിക്കും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് മലയാളിയായ സുരേഷ് നായരാണ്. ചിത്രം ഒക്ടോബര്‍ രണ്ടിനാണ് തിയ്യേറ്ററിലെത്തുക.

Top