ആരാണ് എന്നെ അതിശയിപ്പിക്കുന്നതെന്ന് മനസിലാകുന്നില്ല;സൊനാലിക്ക് ഹൃത്വിക്കിന്റെ സന്ദേശം

sonali

ബോളിവുഡ് നടി സൊനാലി ബിന്ദ്ര ക്യാന്‍സര്‍ രോഗത്തിന്റെ പിടിയിലാണെന്ന് ആരാധകരെയെല്ലാം ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. താരം തന്നെയാണ് തനിക്ക് ക്യാന്‍സര്‍ ആണെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. വാര്‍ത്ത പുറത്തുവന്നതിനു ശേഷം ഒരുപാട് ബോളിവുഡ് താരങ്ങള്‍ സൊനാലിക്ക് ആശ്വാസ വാക്കുകളുമായി എത്തിയിരുന്നു.

കീമോതെറാപ്പിയുടെ ഭാഗമായി സൊനാലി മുടി മുറിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. പ്രേക്ഷകരുടെയെല്ലാം കണ്ണുനനയിപ്പിക്കുന്ന വീഡിയോയായിരുന്നു അത്. കഴിഞ്ഞ ദിവസം സൊനാലിയും ഭര്‍ത്താവ് ബെഹലും രോഗവാര്‍ത്ത തങ്ങളുടെ മകനായ രണ്‍വീറിനോട് പങ്കുവെച്ചിരുന്നു. തന്റെ മകനോട് എങ്ങനെയാണ് വിവരം അവതരിപ്പിച്ചതെന്ന് സൊനാലി തന്നെ വികാരനിര്‍ഭരമായി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. രണ്‍വീര്‍ ഉറച്ച മനസ്സോടെയാണ് വാര്‍ത്ത കേട്ടത്. മകന്‍ തനിക്ക് ശക്തി പകര്‍ന്നെന്നും അവനാണ് തന്റെ പിന്‍ബലമെന്നും സൊനാലി പറഞ്ഞിരുന്നു.

സൊനാലിയും ഭര്‍ത്താവ് ബെഹ്‌ലിയുമായി അടുത്ത ബന്ധമുള്ള താരമാണ് ഹൃത്വിക് റോഷനും ഭാര്യ സൂസന്‍ ഖാനും. ബോളിവുഡ് താരങ്ങള്‍ സൊനാലിക്ക് പ്രാര്‍ത്ഥനകള്‍ നേരുന്നതിനൊപ്പം ഹൃത്വിക്കും പേഴ്‌സണല്‍ സന്ദേശമയച്ചിരുന്നു.

‘അവന്‍ വ്യത്യസ്തനാണ്. ആരാണ് എന്നെ അതിശയിപ്പിക്കുന്നതെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. സൊണിയോ, ബെഹ്‌ലോ അതോ രണ്‍വീറോ?’ ഹൃത്വിക് ചോദിക്കുന്നു.

Top