ക്രിഷ് സീരീസ് പുതിയ ചിത്രവുമായി ഹൃത്വിക് റോഷൻ വീണ്ടും എത്തുന്നു

hrithikk

ഹൃത്വിക് റോഷന്റെ എക്കാലത്തെയും സൂപ്പർ ചിത്രങ്ങളാണ് ക്രിഷ് സീരീസ് സിനിമകൾ.

അമാനുഷിക കഥാപാത്രമായി ഹൃത്വിക് റോഷൻ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നു.

സൂപ്പർഹിറ്റുകളായ കോയി മിൽ ഗയാ, ക്രിഷ്, ക്രിഷ് 3 എന്നിവയ്ക്ക് ശേഷമുള്ള നാലാമത്തെ ചിത്രമാണിത്.

ഹൃത്വിക്കിന്റെ പിതാവും പ്രശസ്ത സംവിധായകനുമായ രാകേഷ് റോഷനാണ് ക്രിഷ് സീരീസ് ഒരുക്കിയത്.

ക്രിഷ് 4ൽ ഹൃത്വിക് ആയിരിക്കും നായകനെയും വില്ലനെയും അവതരിപ്പിക്കുക എന്നാണ് പുതിയ റിപ്പോർട്ടുകൾ.

കൃഷിലും കൃഷ് 3ലും ഹൃത്വിക് ഇരട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. രോഹിത് മെഹ്റ, മകൻ കൃഷ്ണ മെഹ്റ എന്നീ കഥാപാത്രങ്ങളായാണ് ഹൃത്വിക് അവതരിപ്പിച്ചത്.

എന്നാൽ നായകനായും വില്ലനായും ഹൃത്വിക് എത്തുന്നത് ആദ്യമാണ്.

2018 ൽ ക്രിസ്മസ് റിലീസായി ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം.

Top