വീണ്ടും ആര്‍മി ഓഫീസറായി ഹൃത്വിക് റോഷന്‍ എത്തുന്നു…

ഹൃത്വിക് റോഷന്‍ വീണ്ടും ആര്‍മി ഓഫീസറായി എത്തുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവധാനം ചെയ്യുന്ന ചിത്ത്രതിലാണ് ഹൃത്വിക് ആര്‍മി ഓഫീസറായി അഭിനയിക്കുക.

പട്ടാളത്തിലെ ഉയര്‍ന്ന റാങ്കുളള ഉദ്യോഗസ്ഥാനായിരിക്കും ഹൃത്വിക്കിന്റെ കഥാപാത്രം. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ വിമാനത്തിലടക്കമുള്ള രംഗങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

വാണിയാണ് ചിത്രത്തിലെ നായിക. അഷു തോഷാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലക്ഷ്യം എന്ന സിനിമയിലാണ് ഹൃത്വിക് റോഷന്‍ ഇതിനു മുമ്പ് ആര്‍മി ഓഫീസറായി അഭിനയിച്ചിട്ടുള്ളത്.

ഹൃത്വിക് റോഷന്റേതായി ഉടന്‍ റിലീസിന് ഒരുങ്ങുന്ന ചിത്രം ഗണിതശാസ്ത്രഞ്ജനായ ആനന്ദ് കുമാറിന്റെ കഥ പറയുന്ന സൂപ്പര്‍ 30 ആണ്‌.

Top