ഇന്ത്യയിൽ നിന്ന് ചൈനയിലേയ്ക്ക്;ഹൃത്വികിന്റെ കാബിൽ യാത്ര തുടരുന്നു

ഹൃത്വിക് റോഷൻ നായകനായി എത്തിയ ഹിറ്റ് ചിത്രം കാബിൽ ചൈനയിൽ റിലീസ് ചെയ്യുന്നു എന്ന് റിപ്പോർട്ട്. ജൂൺ അഞ്ചിനായിരിക്കും ചിത്രം ചൈനയിൽ റിലീസ് ചെയ്യുക.

സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത ചിത്രം 2017ലായിരുന്നു ഇന്ത്യയിൽ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

ചിത്രത്തിൽ അന്ധകഥാപാത്രമായിട്ടായിരുന്നു ഹൃത്വിക് റോഷൻ എത്തിയത്. ചിത്രം ചൈനയിലും പ്രദർശനത്തിന് എത്തുന്നതിന്റെ സന്തോഷത്തിലാണ് താനെന്ന് ഹൃത്വിക് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. യാമി ഗൗതം ആണ് ചിത്രത്തിലെ നായിക.

Top