hrithik roshan fb page hacked

ബോളിവുഡ് താരങ്ങളില്‍ ആരാധകരുമായി സംവദിക്കാന്‍ സോഷ്യല്‍ മീഡിയ ഫലപ്രദമായി ഉപയോഗിക്കുന്ന താരമാണ് ഹൃത്വിക് റോഷന്‍.

സിനിമയുടെ പ്രൊമോഷനു മാത്രമല്ല, ജീവിതത്തിലെ ചില പ്രധാനപ്പെട്ട നിമിഷങ്ങളും ഹൃത്വിക് ആരാധകരുമായി പങ്കുവയ്ക്കുന്നതിന് ഫേസ്ബുക്കും ട്വിറ്ററും വഴിയാണ്.

എന്നാല്‍ കഴിഞ്ഞ ദിവസം ഹൃത്വികിന്റെ ഫേസ്ബുക്ക് പേജ് കണ്ടവര്‍ ഒന്ന് ഞെട്ടി. പേജ് ഹാക്ക് ചെയ്ത അപരിചിതന്‍ ഹൃത്വിക്കിന്റെ പ്രൊഫൈല്‍ ഫോട്ടോ മാറ്റുകയും അല്‍പ്പനേരം ലൈവില്‍ വരികയും ചെയ്തു.

പ്രശ്‌നം ഗുരുതരമായപ്പോള്‍ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യുകയും കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം ഹൃത്വിക്ക് തിരിച്ചുവരികയും ചെയ്തു.

Top