ഹൃത്വിക് റോഷനും ദീപിക പദുക്കോണും ആദ്യമായി ഒരുമിക്കുന്ന ചിത്രം പ്രഖ്യാപിച്ചു

ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹൃത്വികും ദീപികയും ഒരുമിച്ചഭിനയിക്കുന്ന ആദ്യ പടം കൂടിയായിരിക്കും. ഫൈറ്റര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഹൃത്വികിന്റെ പിറന്നാള്‍ ദിനമായ ഇന്നായിരുന്നു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം.

ഹൃത്വികിന്റെ തന്നെ സൂപ്പര്‍ഹിറ്റായ ബാങ് ബാങ്, വാര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സിദ്ധാര്‍ഥ് ആനന്ദ്. 2021 സെപ്തംബറില്‍ ചിത്രം പുറത്തിറങ്ങും.

Top