ഹൃത്വിക് റോഷനും ദീപിക പദുക്കോണും ഒന്നിക്കുന്നു; ഫൈറ്ററിന്റെ റിലീസ് പ്രഖ്യാപിച്ചു

ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഫൈറ്റര്‍. നായകനും നായികയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് ചിത്രത്തില്‍. കൊവിഡ് കാരണമായിരുന്നു സിനിമയുടെ ചിത്രീകരണം വൈകിയത്. ഇപോഴിതാ സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഫൈറ്റര്‍ 26 ജനുവരി 2023ന് ആണ് പ്രദര്‍ശനത്തിന് എത്തുക. സിദ്ധാര്‍ഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ മുന്നില്‍ക്കണ്ടുള്ള ബോളിവുഡ് ചിത്രമായിരിക്കും ഫൈറ്റര്‍. ദീപിക പദുക്കോണും ഹൃത്വിക് റോഷനും ആദ്യമായി ഒന്നിക്കുന്ന ചിത്രവുമാണ് ഇത്.

വൈകോം 18 സ്റ്റുഡിയോസ്, മംമ്ത ആനന്ദ്, രാമണ്‍, ചിബ്ബ്, അങ്കു പാണ്ഡെ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഹൃത്വിക് റോഷനും ദീപിക പദുക്കോണും ആദ്യമായി ഒന്നിക്കുമ്പോള്‍ സൂപ്പര്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നുമില്ല.

 

Top