സൂപ്പര്‍ 30 ല്‍ ആനന്ദ് കുമാറായി ഹൃത്വിക്ക് റോഷന്‍; ചിത്രം അടുത്ത വര്‍ഷം നവംബര്‍ 23ന് തിയേറ്ററില്‍

ഹൃത്വിക്ക് റോഷന്‍ ഗണിത ശാസ്ത്രജ്ഞനായി എത്തുന്ന ചിത്രം സൂപ്പര്‍ 30 അടുത്ത വര്‍ഷം നവംബര്‍ 23ന് തിയേറ്ററുകളിലേയ്ക്ക്.

രാജ്യത്തെ പ്രമുഖ ഗണിത ശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതമാണ് ചിത്രം പറയുന്നത്.

ആനന്ദ് കുമാറായിട്ടാണ് ഹൃത്വിക് റോഷന്‍ ചിത്രത്തില്‍ എത്തുന്നത്.

ഹൃത്വിക് തന്റെ ജീവിത കഥ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുമെന്ന് ആനന്ദ് കുമാര്‍ പറയുന്നു.

കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനായി ഹൃത്വിക് റോഷന്‍ കുറച്ച് നാള്‍ മുമ്പ് ആനന്ദ് കുമാറിനെ കണ്ടിരുന്നു.

Top