ഫൈറ്റർ ആയി ഹൃതിക്, പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം തന്റെ ജന്മദിനത്തിൽ

ഹൃത്വിക് റോഷനും ദീപിക പദുകോണും ആദ്യാമായി ഒന്നിക്കുന്നു. ഫൈറ്റർ എന്ന സിനിമക്ക് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. ഹൃതിക്കിന്റെ ജന്മദിനമായ ഇന്നലെയായിരുന്നു സിനിമയുമായി ബന്ധപ്പെട്ട വാർത്ത അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. സിനിമയുടെ ഒരു അനൗൻസ്മെന്റ് വീഡിയോയും പുറത്തിറക്കി.

ഹൃത്വികിന്റെ തന്നെ സൂപ്പര്‍ഹിറ്റായ ബാങ് ബാങ്, വാര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സിദ്ധാര്‍ഥ് ആനന്ദാണ് ഫൈറ്ററും സംവിധാനം ചെയ്യുന്നത്. ഒരു കംപ്ലീറ്റ് ആക്ഷൻ സിനിമയായാണ് ചിത്രം ഒരുക്കുന്നത്. 2022 ൽ ആണ് സിനിമ റിലീസ് ചെയ്യുക. ഏതായാലും ജന്മദിനത്തിൽ തന്നെയുള്ള പുതിയ സിനിമയുടെ വാർത്ത ഹൃതിക് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

Top