ഓസ്‌കര്‍ പുരസ്‌കാര ചടങ്ങിലേയ്ക്ക് ഹൃത്വിക് റോഷനും ആലിയ ഭട്ടിനും ക്ഷണം

സ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനും നടി ആലിയ ഭട്ടിനും ക്ഷണം. പുതിയതായി 819 പേരെയാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് തിരഞ്ഞൈടുത്തത്.

ഡോക്യുമെന്ററി സംവിധായിക നിഷ്ത ജെയിന്‍, അമിത് മധേഷിയ, ഡിസൈനര്‍ നീത ലുല്ല, കാസ്റ്റിങ് സംവിധായിക നന്ദിനി ശ്രികേന്ത്, വിഷ്വല്‍ ഇഫക്ട് സൂപ്പര്‍വൈസര്‍മാരായ വിശാല്‍ ആനന്ദ്, സന്ദീപ് കമല്‍ എന്നിവര്‍ക്കും ക്ഷണം ലഭിച്ചു.

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങ്
മാറ്റിവച്ചിരുന്നു. ഫെബ്രുവരി മാസത്തില്‍ നടക്കാറുള്ള ഓസ്‌കാര്‍ ചടങ്ങ് ഏപ്രില്‍ 25 ലേക്ക് മാറ്റിയത്.

ജനുവരി മാസത്തില്‍ നടക്കേണ്ട ഗോള്‍ഡന്‍ ഗ്ലോബ് ഫെബ്രുവരി 28 ന് നടക്കുമെന്ന് ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷനും പ്രഖ്യാപിച്ചു.

കൊവിഡ് 19 ലോകമൊട്ടാകെയുള്ള സിനിമാ വിപണിക്ക് കടുത്ത ആഘാതം സൃഷ്ടിച്ച സാഹചര്യത്തില്‍ ഓസ്‌കാര്‍, ഗോള്‍ഡന്‍ ഗ്ലോബ് നിയമങ്ങളില്‍ ചില ഭേതഗതികള്‍ വരുത്തിയിട്ടുണ്ട്.

ഓസ്‌കര്‍ പുരസ്‌കാരത്തിന് അയക്കുന്ന ചിത്രങ്ങള്‍ ലോസ് ആഞ്ജലീസിലുള്ള ഏതെങ്കിലും ഒരു സിനിമ തിയ്യറ്ററില്‍ ഒരാഴ്ച പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു നിയമം. എന്നാല്‍ അത് വേണ്ടെന്നാണ് പുതിയ തീരുമാനം. കോവിഡ് 19 ലോകം മുഴുവന്‍ പടര്‍ന്ന സാഹചര്യത്തില്‍ സിനിമാ തിയ്യറ്ററുകള്‍ തുറക്കുന്നത് കുറച്ച് കാലത്തേക്ക് പ്രായോഗികമല്ല. അതിനാലാണ് ഈ മാറ്റം.

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് യോഗ്യത നേടണമെങ്കില്‍ അതാത് രാജ്യങ്ങളിലെ തിയേറ്റുകളില്‍ പ്രദര്‍ശിപ്പക്കണം എന്ന നിയമത്തിലും മാറ്റം വരുത്തി.

Top