സിദ്ധാര്‍ഥ് ആനന്ദ് ചിത്രത്തിലൂടെ ഞെട്ടിക്കാനൊരുങ്ങി ഹൃത്വികും ടൈഗര്‍ ഷ്‌റോഫും

tiger

സിദ്ധാര്‍ഥ് ആനന്ദിന്റെ പേരിട്ടിട്ടില്ലാത്ത ആക്ഷന്‍ ചിത്രത്തിലൂടെ ഹൃത്വിക് റോഷനും ടൈഗര്‍ ഷ്‌റോഫും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്നതിലൂടെ മികച്ച സംഘട്ടന രംഗങ്ങളും പ്രതീക്ഷിക്കാം. യാഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹൃത്വികും ടൈഗറും അവരുടെ കഴിവിന്റെ പരമാവധി ചിത്രത്തിനു വേണ്ടി പ്രയത്‌നിക്കുമെന്നും പ്രേക്ഷകര്‍ക്ക് അനുഭൂതി പകരുന്നതായിരിക്കുമെന്നും സംവിധായകന്‍ പറഞ്ഞു. ആറ് രാജ്യങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക.

‘സ്‌പെയിന്‍, ജോര്‍ജിയ, ഇറ്റലി, പോര്‍ച്ചുഗല്‍, സ്വീഡന്‍, ഇന്ത്യ എന്നിവിടങ്ങളിലാകും ചിത്രീകരണം. ചിത്രത്തിലെ പ്രധാന ആക്ഷന്‍ രംഗങ്ങളെല്ലാം ചിത്രീകരിക്കുന്നത് ഈ രാജ്യങ്ങളിലാണ്. പോര്‍ച്ചുഗലിലെ ബീച്ചുകളും ചരിത്ര നഗരങ്ങളും പര്‍വ്വതങ്ങളുമെല്ലാം ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. സ്വീഡനാണ് മറ്റൊന്ന്. മറ്റു സിനിമകളിലൊന്നും കാണാത്ത സ്ഥലമാണ് സ്വീഡന്‍. ഇറ്റലിയിലെ ലേക്ക് കോമോയിലും അമല്‍ഫി മേഖലയിലും ഷൂട്ടിങ് നടന്നിരുന്നു’ ആനന്ദ് വ്യക്തമാക്കി.

ഹൃത്വിക് റോഷന്റെ ബാങ് ബാങ് ചിത്രത്തിന്റെ സംവിധായകനും സിദ്ധാര്‍ഥ് ആനന്ദായിരുന്നു. ഇപ്പോള്‍ സൂപ്പര്‍ 30, ക്രിഷ് 4 എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് ഹൃത്വിക്. സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2, ബാഗി 3 എന്നീ ചിത്രങ്ങളാണ് ടൈഗറിന്റേതായി ഒരുങ്ങുന്നത്.

Top