ഹൃത്വിക്കിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്ക് വച്ച് മുന്‍ ഭാര്യ സൂസൈന്‍

വിവാഹ ബന്ധം വേര്‍പിരിഞ്ഞെങ്കിലും ഇപ്പോഴും സുഹൃത്തുക്കളായി തുടരുന്നവരാണ് ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനും മുന്‍ ഭാര്യ സുസൈന്‍ ഖാനും.

ഹൃത്വിക്കുമായുള്ള ബന്ധം തുടങ്ങിയ കാലത്തെ ഓര്‍മകള്‍ പങ്ക് വച്ചിരിക്കുകയാണ് സുസൈന്‍ ഇപ്പോള്‍. ലോസ് ആഞ്ചലസില്‍ പഠിക്കാന്‍ പോയി തിരിച്ച് വരുന്ന വഴിയില്‍ വച്ചാണ് താന്‍ ഹൃത്വിക്കിനെ ആദ്യമായി കാണുന്നതെന്ന് സുസൈന്‍ പറയുന്നു.

ആദ്യമായി കാണുമ്പോള്‍ ഹൃത്വിക് ഒരു സൂപ്പര്‍സ്റ്റാറൊന്നും ആയിരുന്നില്ലെന്നും എന്നാല്‍ തന്റെ കണ്ണില്‍ അന്നും അദ്ദേഹം സൂപ്പര്‍സ്റ്റാര്‍ തന്നെയായിരുന്നെന്നും സുസൈന്‍ പറഞ്ഞു. ‘ഹൃത്വിക്കില്‍ എനിക്ക് ഒരു സപ്പോര്‍ട്ട് സിസ്റ്റം ഉണ്ട്. അത് വിവാഹമല്ല, പക്ഷെ ഞങ്ങള്‍ സുഹൃത്തുക്കളാണ്. ആ സ്ഥാനം എന്നെ സംബന്ധിച്ചിടത്തോളം വളരെ പവിത്രമാണ്. അത് ഒരിക്കലുമെന്നെ വിഷമിപ്പിക്കുകയോ ഒറ്റയ്ക്കാണെന്ന് തോന്നിപ്പിക്കുകയോ ഇല്ല’, സുസൈന്‍ പറഞ്ഞു.

ഇരുവരും വീണ്ടും വിവാഹിതരാകും എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും തങ്ങള്‍ വിവാഹിതരാകുന്നില്ലെന്നും സുഹൃത്തുക്കളായി തന്നെ തുടരുമെന്നുമായിരുന്നു ഹൃത്വിക്കിന്റെയും സുസൈന്റെയും പ്രതികരണം. 14വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2014ലാണ് ഹൃത്വിക്കും സുസൈനും വേര്‍പിരിഞ്ഞത്.

Top