പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ ഹൃദയവുമായി വിനീത് എത്തുന്നു; കൂടെ പ്രണവും കല്ല്യണിയും

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഹൃദയം വരുന്നു. തെന്നിന്ത്യയിലെ പഴയകാല ഹിറ്റ് നിര്‍മാണ കമ്പനിയായ മെറിലാന്റ് സിനിമാസ് ആണ് ചിത്രം നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ഈ കാര്യം ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

മോഹന്‍ലാല്‍ ആണ് ഹൃദയത്തിന്റെ ലോഞ്ചിങ് ടീസര്‍ പങ്കുവെച്ചത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മായാനദിയിലൂടെ പ്രശസ്തയായ ദര്‍ശന രാജേന്ദ്രനും ചിത്രത്തില്‍ എത്തുന്നുണ്ട്.

2020 ഓണത്തിനായിരിക്കും ഹൃദയം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.

So here it is.. A dream that I have been cherishing for a long time.. My fifth film as a director.. HRIDAYAM!!Keep us in prayers ??

Posted by Vineeth Sreenivasan on Monday, December 2, 2019

Hridayam

"Hridayam"

Posted by Mohanlal on Monday, December 2, 2019

Top