സ്വപ്നയ്ക്ക് പിന്നിൽ ആർ എസ് എസ് എന്ന് HRDS ‍വൈസ് പ്രസിഡന്റ് കെജി വേണുഗോപാല്‍

സ്വപ്ന സുരേഷിന് പിന്നിൽ ആര്‍എസ്എസ് ആണെന്ന് വെളിപ്പെടുത്തി HRDS ‍വൈസ് പ്രസിഡന്റ് കെജി വേണുഗോപാല്‍. ഒരു സ്വകാര്യ യൂട്യൂബ് ചാനൽ വഴിയാണ് വേണുഗോപാല്‍ ഈ കാര്യം പറഞ്ഞത് . ഇനിയും പുതിയ ആരോപണങ്ങളുമായി സ്വപ്ന രംഗത്തെത്തുമെന്നും വേണുഗോപാല്‍ കൂട്ടിച്ചേർത്തു .
സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ബാഹ്യപ്രേരണയുണ്ടെന്ന ആരോപണം ശരിവെക്കുന്നതാണ് കെ ജി വേണുഗോപാലിന്‍റെ വാക്കുകള്‍.

തങ്ങളുടെ അറിവോടെയും പിന്തുണയോടെയുമാണ് സ്വപ്‌ന മാധ്യമങ്ങള്‍ക്കു മുമ്പാകെ പുതിയ മൊഴി പറഞ്ഞതെന്ന് ആർഎസ്‌എസ്‌ അനുകൂല സന്നദ്ധസംഘടനയായ എച്ച്‌ആർഡിഎസിന്റെ വൈസ്‌ പ്രസിഡന്റ്‌ കെ ജി വേണുഗോപാൽ വ്യക്തമാക്കുന്നു. പഴയ സ്വപ്നയല്ല എച്ച്‌ആർഡിഎസിൽ വന്നശേഷമുള്ള സ്വപ്നയെന്നും അവർ ഇനിയും തുറന്നുപറയുമെന്നും കെ ജി വേണുഗോപാൽ സ്വകാര്യ യുട്യൂബ്‌ ചാനലിന്‌ കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

കേന്ദ്രഫണ്ടുപയോഗിച്ച്‌ പാലക്കാട്‌ ചന്ദ്രനഗറിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ, ജയിൽ മോചിതയായ സ്വപ്‌നയെ, 2021 നവംബർ ആറിന്‌ സ്വീകരിച്ചുകൊണ്ടുപോയി ജോലി കൊടുക്കുകയായിരുന്നു.

 

Top