പുതിയ ദേശീയ വിദ്യാഭ്യാസ നയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയില്‍ ഒട്ടേറെ പുതിയ മാറ്റം കൊണ്ടുവരുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് പിന്നാലെ പ്രസിദ്ധീകരിക്കും. മാനവവിഭവശേഷി വകുപ്പിന്റെ പേര് വിദ്യാഭ്യാസ വകുപ്പ് എന്നാണ് പുനര്‍നാമകരണം ചെയ്തത്.

വിദ്യാഭ്യാസവകുപ്പ് എന്നത് 1985-ല്‍ രാജീവ് ഗാന്ധിയുടെ ഭരണ കാലത്താണ് മാനവവിഭവ ശേഷി വകുപ്പെന്ന് മാറ്റുന്നത്. യുവതലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസം കുറച്ചുകൂടി എളുപ്പത്തില്‍ നേടാമെന്നതാണ് പുതിയ നയത്തിലെ കാതലായ മാറ്റമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ വ്യക്തമാക്കി.

Top