അഞ്ച് വര്‍ഷത്തേക്കുള്ള മൂലധന ചെലവിടലിനായി 75000 കോടി രൂപയുടെ നിക്ഷേപവുമായി എച്ച് പി സി ആല്‍

ന്യൂഡല്‍ഹി:അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള മൂലധന ചെലവിടലിനായി ഏകദേശം 75000 കോടി രൂപയുടെ നിക്ഷേപ പദ്ധതി തയ്യാറാക്കിയതായി എച്ച് പി സി ആല്‍ (ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ് ലിമിറ്റഡ്) . ഇതില്‍ 8425 കോടി രൂപയോളം ഈ സാമ്പത്തിക വര്‍ഷം നിക്ഷേപിക്കുമെന്നും എച്ച് പി സി ആല്‍ അറിയിച്ചു.

ഗ്രീന്‍ഫീല്‍ഡ്, ബ്രൗണ്‍ഫീല്‍ഡ് പദ്ധതികളുടെ ശേഷി വിപുലികരിക്കുന്നതിനായിരിക്കും മൂലധന ചെലവിടലിനായുള്ള നിക്ഷേപത്തിന്റെ ഭൂരിഭാഗവും വിനിയോഗിക്കുകയെന്ന് കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം കെ സുരാന മാധ്യമങ്ങളോട് പറഞ്ഞു. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിന് ശേഷം വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മൂലധന ചെലവിലേക്കായി പ്രതിവര്‍ഷം 6,000 കോടി രൂപയുടെ നിക്ഷപമാണ് കമ്പനി നടത്തിവന്നിരുന്നത്. വിസാഖ് ,മുംബൈ റിഫൈനറികളുടെ ശേഷി വിപുലീകരണം വേഗത്തില്‍ പൂര്‍ത്തീയാക്കുന്നത് ലക്ഷ്യമിട്ടാണ് നടപ്പു സാമ്പത്തിക വര്‍ഷം ശരാശരി 425 കോടി രൂപയുടെ മൂലധന ചെലവിടല്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളതെന്നും എം കെ സുരാന പറഞ്ഞു.

Top