എച്ച് പിയുടെ സ്‌പ്രോക്കറ്റ് പ്ലസ് പ്രിന്റര്‍ വിപണിയില്‍ ; വില 8999 രൂപ

ച്ച് പിയുടെ ഏറ്റവും പുതിയ ഫോട്ടോ പ്രിന്ററായ എച്ച് പി സ്‌പ്രോക്കറ്റ് പ്ലസ് വിപണിയില്‍ പുറത്തിറങ്ങി. മറ്റ് ഉപകരണങ്ങളെ അപേക്ഷിച്ച് 30 ശതമാനം വലിയ 2.3 മുതല്‍ 3.4 വരെ ഇഞ്ചുള്ള ഫോട്ടോകള്‍ നിര്‍മ്മിക്കാന്‍ ആ പ്രിന്റര്‍ വഴി സാധിക്കും. കറുപ്പും ചുവപ്പും നിറങ്ങളിലാണ് പ്രിന്റര്‍ പുറത്തിറക്കിയിരിക്കുന്നത്. 8999 രൂപയാണ് ആമസോണില്‍ വില. എച്ച് പി സിങ്ക് പേപ്പറുകള്‍ 799 രൂപമുതലും ലഭ്യമാണ്.

കമ്പനിയുടെ ആന്‍ഡ്രോയിഡിലും ഐ.ഒ.എസ്സിലും പ്രവര്‍ത്തിക്കുന്ന സ്‌പ്രോക്കറ്റ് ആപ്പ് വഴി പ്രിന്റര്‍ അപ്പ്‌ഗ്രേഡ് ചെയ്യാം. എച്ച് പി സ്‌പ്രോക്കറ്റ് പ്രിന്റര്‍ മൊബൈല്‍ ഫോമുമായി ബന്ധിപ്പിക്കാം. ബ്ലൂട്ടൂത്ത് വഴിയാണ് ഇത് സാധ്യമാകുക. ശേഷം 2.3ഃ3.4 ഇഞ്ച് ചിത്രങ്ങള്‍ സിങ്ക് ടെക്‌നോളജി വഴി പുറത്തെത്തിക്കാം. പ്രത്യേകമായി മഷിയോ മറ്റ് ഉത്പന്നങ്ങളൊ ഉപയോഗിക്കാതെ വെള്ളം കടക്കാത്ത നല്ല ഫോട്ടോകള്‍ ലഭ്യമാകും. 10,20 എണ്ണമുള്ള പേപ്പര്‍ പാക്കുകളും ലഭ്യമാണ്.

Top