hp printer

ലോകത്തെ ഏറ്റവും ചെറിയ എച്ച്പി പ്രിന്റര്‍ വിപണിയിലിറക്കി. എച്ച്പി ഡെസ്‌ക് ജെറ്റ് ഇങ്ക് അഡ്വാന്റെജ് 3700 മോഡലിന് 7176 രൂപയാണു വില.

മൊബൈല്‍ പ്രിന്റിങ്ങിനു വേണ്ടിയാണു പുതിയ പ്രിന്റര്‍. വൈഫൈ സപ്പോര്‍ട്ട് ചെയ്യുന്ന പ്രിന്റര്‍ ഏതു മൊബൈല്‍ ഫോണുമായും കണക്റ്റ് ചെയ്യാം. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയകളുമായും ബന്ധിപ്പിക്കാം.

പ്രിന്റിങ്, സ്‌കാനിങ്, കോപ്പിയിങ് തുടങ്ങിയ എല്ലാ ജോലികള്‍ക്കും ഈ പ്രിന്റര്‍ ഉപയോഗിക്കുകയുമാകാം. ഒരു കാട്രിഡ്ജ് ഉപയോഗിച്ച് 480 പേജ് പ്രിന്റ് എടുക്കാനാകുമെന്ന്‌ കമ്പനി പറയുന്നു.

550 രൂപയാണു കാട്രിഡ്ജിനു വില. ഒരു പേജ് പ്രിന്റ് ചെയ്യാന്‍ ഒരു രൂപയേ വരുന്നുള്ളൂ.

നിലവില്‍ എച്ച്പി ഡെസ്‌ക്‌ജെറ്റ് പ്രിന്റര്‍ ഉപയോഗിക്കുന്നവരെയും പുതിയ ഉപയോക്താക്കളെയും പുതിയ മോഡല്‍ ആകര്‍ഷിക്കുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.

Top